ന്യൂഡൽഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിലെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനാ യി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചനടത്തും. നാളെ പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും.