ചെന്നൈ: അവകാശത്തർക്കത്തിന്റെ സൂചനകൾ നിലനിൽകുന്പോഴും വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനു പിന്നിൽ അണിനിരക്കാൻ ഡിഎംകെ തീരുമാനിച്ചു. പാർട്ടിയെ നയിക്കാനുള്ള എല്ലാ കഴിവും സ്റ്റാലിനുണ്ടെന്നു ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി ദുരൈമുരുകൻ പറഞ്ഞു.
പ്രിയപ്പെട്ട ദളപതി (നേതാവ്), വൈകാതെ ഡിഎംകെ അധ്യക്ഷനാകും, അദ്ദേഹത്തിന്റെ ആജ്ഞകൾ അനുസരിക്കാൻ ഞങ്ങൾ സന്നദ്ധരാണ്- ഡിഎംകെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ദുരൈമുരുകൻ പറഞ്ഞു. അണ്ണാദുരൈയുടെയും കലൈഞ്ജരുടെയും കഴിവുകൾ സ്റ്റാലിനുണ്ട്. തമിഴ്നാട്ടിൽ സ്റ്റാലിനെ പരാജയപ്പെടുത്താൻ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട സ്റ്റാലിന്റെ മൂത്ത സഹോദരൻ അഴിഗരി പാർട്ടി പിടിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് മുതിർന്ന നേതാവിന്റെ പ്രഖ്യാപനം.