പാട്ന: ബിഹാറിലെ വൈശാലിയിൽ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമത പാർട്ടിയുടെ പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ.
ഉറക്കമുണരാൻ എത്ര കൊലപാതകങ്ങൾകൂടി വേണമെന്നാണു കുശ്വാഹ ചോദിച്ചത്. മരിച്ച മനീഷ് സാഹ്നിയുടെ ബെലാരി വില്ലേജിലെ വസതി സന്ദർശിച്ചശേഷമാണ് കുശ്വാഹ ഇങ്ങനെ പറഞ്ഞത്. വൈശാലി ജില്ലയിലെ ആർഎൽഎസ്പിയുടെ ന്യൂനപക്ഷ സെൽ തലവനും ജൻദഹൻ ബ്ലോക് പഞ്ചായത്ത് സമിതി തലവൻകൂടിയാണു കൊല്ലപ്പെട്ട മനീഷ്.