കോൽക്കത്ത: അന്തരിച്ച ലോക്സഭാ മുൻ സ്പീക്കർ സോമനാഥ ചാറ്റർജിയുടെ മൃതദേഹം കോൽക്കത്ത എസ്എസ്കെഎം ആശുപത്രിയിലെ അനാട്ടമി വിഭാഗത്തിലേക്കു പഠന ആവശ്യങ്ങൾക്കായി വിട്ടു നല്കി. മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കുമെന്ന് അനാട്ടമി വിഭാഗം മേധാവി ആശിഷ് ഘോഷാൽ പറഞ്ഞു. എംബാം ചെയ്യുന്നതിനു മുന്പ് മൃതദേഹത്തിൽനിന്നു ചർമം എടുക്കും. തീപ്പൊള്ളലേറ്റ രോഗികൾക്ക് ഇത് പ്രയോജനപ്പെടുത്താം. സോമനാഥ് ചാറ്റർജിയുടെ കണ്ണിന്റെ കോർണിയകൾ പ്രിയംവദ ബിർള അരവിന്ദ് ആശുപത്രിക്കു നല്കി.