ലണ്ടന്‍: ലോഡ്സ് ടെസ്റ്റിൽ നായകൻ വിരാട് കോഹ്ലിക്ക് ബാറ്റിംഗിൽ മികവ് പുറത്തെടുക്കാനാകാതെ വന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാം റാങ്ക് നഷ്ടമായി. ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് കോഹ്ലിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെങ്കിൽ രണ്ടാം ടെസ്റ്റിൽ നിറം മങ്ങിയതോടെ റാങ്ക് വീണു. രണ്ടാം ടെസ്റ്റിൽ നിറംമങ്ങിയ കോഹ്ലിക്കു 19 പോയിന്റുകളാണ് നഷ്ടമാക്കിയത്.
19 പോയന്റ് താഴോട്ടിറങ്ങിയ കോഹ്ലിക്ക് ഇപ്പോള്‍ 919 പോയന്റാണുള്ളത്. ലോഡ്സില്‍ 23, 17 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്കോര്‍. ഇതോടെ, മുന്‍ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാം ടെസ്റ്റില്‍ മികച്ചുനിന്നാല്‍ കോഹ്ലിക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. സ്മിത്ത് ഇപ്പോള്‍ ക്രിക്കറ്റില്‍നിന്നും വിലക്ക് ലഭിച്ച് മാറിനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോഹ്ലിക്ക് ഒന്നാം റാങ്ക് നഷ്ടം
12:35 AM Aug 15, 2018 | Deepika.com