കൊളംബോ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏക ട്വന്റി20 ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കു മൂന്നു വിക്കറ്റ് ജയം. ട്വന്റി 20യില്‍ ബാറ്റ്സ്ന്മാര്ക്കും മികവ് തെളിയിക്കാമെന്നു തെളിയിച്ച് മത്സരമായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ലങ്കന്‍ ബൗളര്‍മാര്‍ 16.4 ഓവറില്‍ 98 റണ്‍സിനു എല്ലാവരെയും പുറത്താക്കി. 16 ഓവറില്‍ ഏഴു വിക്കറ്റിന് 99 റണ്‍സ് നേടി ശ്രീലങ്ക ജയിച്ചു.
20 റണ്‍സ് എടുത്ത ഓപ്പണ്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലക് ഷന് സന്ദാകന്, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ധനഞ്ജയ ഡ സില്‍വ, അകില ധനഞ്ജയ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും കസാന്‍ രഞ്ജിത, ഇസ്റു ഉദാന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അനായാസ ജയത്തിനിറങ്ങിയ ശ്രീലങ്കയും ബാറ്റിംഗില്‍ ബുദ്ധിമുട്ടി. ആറു റണ്‍സ് എടുത്തപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടമായി. പിന്നീടൊരുമിച്ച ധനഞ്ജയ ഡ സില്‍വയും ദിനേശ് ചണ്ടിമലും ജയത്തിലെത്തിക്കുമെന്നു തോന്നി. ഡി സില്‍വ പുറത്തായെങ്കിലും ഷനാക (16) ചണ്ടിമലിനൊപ്പം ചേര്‍ന്ന് ജയം നേടുമെന്ന് ഉറപ്പിച്ചു. എന്നാല്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റ് വീണപ്പോള്‍ ലങ്ക ഞെട്ടി. ചണ്ടിമല്‍ (36) പുറത്താകാതെ നിന്നു.
ട്വന്റി20: ശ്രീലങ്കയ്ക്കു ജയം
12:35 AM Aug 15, 2018 | Deepika.com