ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ ഉലച്ചുകളഞ്ഞിരിക്കുകയാണ്. മുതിര്‍ന്ന താരങ്ങളില്‍ പലരും ടീമിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ആരാധകരില്‍ നിന്നും ടീമിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ആരാധകരുടെ പിന്തുണ തേടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ‘ചിലപ്പോള്‍ നമ്മള് ജയിക്കും മറ്റു ചിലപ്പോള്‍ നമ്മള് ചിലത് പഠിക്കും. എങ്കിലും നിങ്ങള്‍ ഞങ്ങളെ കൈവിടില്ലെന്ന് അറിയാം, ഞങ്ങളും നിങ്ങളെ കൈവിടില്ലെന്ന് ഉറപ്പുതരുന്നു. ഇനി മുന്നോട്ടും ഉയര്‍ച്ചയിലും’’ കോഹ്ലി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പിന്തുണ തേടി കോഹ്ലി
12:35 AM Aug 15, 2018 | Deepika.com