ഇസ്ലാമാബാദ്: പാക് സ്വാതന്ത്ര്യദിനം പ്രമാണിച്ച് 30 ഇന്ത്യക്കാരെ ജയിൽ മോചിതരാക്കിയതായി പാക് വിദേശകാര്യ മന്ത്രാലയം . 30 പേരെയും കറാച്ചിയിലെ മാലിർ ജയിലിൽനിന്നു കനാട്ട് റയിൽവേ സ്റ്റേഷനിലെത്തിച്ച് വാഗ അതിർത്തിയിൽ ഇവരെ ഇന്ത്യൻ അധികൃതർക്കു കൈമാറി.മോചിപ്പിക്കപ്പെട്ടവരിൽ 27 പേർ മത്സ്യത്തൊഴിലാളികളാണെന്നാണ് വിവരം.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷം മനുഷ്യത്വ പരമായി അടയാളപ്പെടുത്തുകയാണിതിലൂടെയെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നു സമാനമായ നടപടി പ്രതീക്ഷിക്കുകയാണെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ഏഴു പാക് തടവുകാരെ വിട്ടയച്ചിരുന്നു.ഇന്നാണ് പാക്കിസ്ഥാന്റെ സ്വാതന്ത്യദിനാഘോഷം. നിലവിൽ 418 മത്സ്യത്തൊഴിലാളികളടക്കം 470 ഇന്ത്യക്കാർ പാക് ജയിലുകളിലുണ്ടെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക കണക്ക്.