ഇസ്ലാമാബാദ്:പാക് നാഷണൽ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ തന്റെ സ്ഥിരം വേഷമായ സൽവാർ കമ്മീസ് ധരിച്ചെത്തിയ മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന് ഫോട്ടോയെടുക്കാൻ കോട്ട് നൽകിയത് പാർലമെന്റ് ജീവനക്കാരൻ. നാഷണൽ അസംബ്ലി രജിസ്ട്രേഷൻ കാർഡിൽ പതിക്കുന്നതിനുള്ള ഫോട്ടോയ്ക്കുവേണ്ടിയാണ് ഇമ്രാൻ ജീവനക്കാരന്റെ കോട്ടണിഞ്ഞത്.
രജിസ്ട്രേഷൻ കാർഡിലേക്കുള്ള ഫോട്ടോയ്ക്ക് കോട്ട് വേണമെന്ന് അധികൃതർ അറിയിച്ചതോടെ ജീവനക്കാരിലൊരാൾ ഇമ്രാന്റെ സഹായത്തിനെത്തുകയായിരുന്നു. കോട്ടണിയിക്കാനും ഇയാൾ ഇമ്രാനെ സഹായിച്ചു. തുടർന്ന് സ്പീക്കർ അയാൽ സാദിഖിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത ഇമ്രാൻ 15-ാം നാഷണൽ അസംബ്ലിയുടെ (പാർലമെന്റ്)ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.