തായ്പെ: തായ്വാനിലെ ന്യൂതായ്പെയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതുപേർ മരിച്ചു. പൊള്ളലേറ്റ 15 പേരുടെ നില ഗുരുതരമാണ്.ഏഴാംനിലയിലാണു തീപിടിത്തമുണ്ടായത്.ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതോ വൈദ്യുതിത്തകരാറോ ആണു കാരണമെന്നു പറയപ്പെടുന്നു. ദുരന്തത്തിൽ തായ്വാൻ പ്രധാനമന്ത്രി വില്യം ലായ് ഖേദം പ്രകടിപ്പിച്ചു. സമഗ്ര അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.