ഫ്രാങ്ക്ഫര്‍ട്ട്: ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായ മൂന്നാം ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം നേടി. ലീഗ്് സീസണു മുമ്പുള്ള വാര്‍ഷിക മത്സരത്തില്‍ ബയേണ്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ 5-0ന് തോല്‍പ്പിച്ചു. ഡേവിഡ് ആല്‍ബയ്ക്കു കാല്‍മുട്ടിനു പരിക്കേറ്റു പുറത്തുപോകേണ്ടിവന്നത് ബയേണിനെ നിരാശരാക്കി. ബയേണിന്റെ പരിശീലകനായി നിക്കോ കൊവാച്ചിന്റെ ആദ്യ മത്സരമായിരുന്നു.
ഹാട്രിക്ക് നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ബയേണിന്റെ ഗോളടിക്കു തുടക്കമിട്ടത്. 21, 26, 54 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്സ്കിയുടെ ഗോളുകള്‍. കിംഗ്സ്ലി കോമാന് (63-ാം മിനിറ്റ്), തിയാഗോ (85-ാം മിനിറ്റ്) എന്നിവരും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.
ബയേണ്‍ 4-0ന് മുന്നില്‍നില്‍ക്കുമ്പോഴാണ് ടച്ച്ലൈനരുകില്വച്ച് ആല്‍ബയ്ക്കു പരിക്കേറ്റത്. കളത്തിലെ ചികിത്സയ്ക്കുശേഷം പുറത്തേക്കു മാറ്റുകയായിരുന്നു. ഇതിനു മുമ്പ് തന്നെ ബയേണ്‍ സബ്സ്റ്റിറ്റ്യൂഷനുകള്‍ എല്ലാം നടത്തിയതിനാല്‍ അവസാന 15 മിനിറ്റ് പത്തുപേരുമായി കളിക്കേണ്ടിവന്നു. ഒരാള്‍ കുറവുണ്ടായിട്ടും ചാമ്പ്യന്മാര്ക്ക് ഒരു ഗോള്‍ കൂടി നേടാനായി.
ബയേണ്‍ ജര്‍മന്‍ സൂപ്പര്‍
12:41 AM Aug 14, 2018 | Deepika.com