ഏഷ്യന്‍ ഗെയിംസ്: ഹാന്‍ഡ്ബോളില്‍ ഇന്ത്യ തോറ്റു
12:41 AM Aug 14, 2018 | Deepika.com
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്മാരുടെ ഹാന്‍ഡ്ബോളില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. ചൈനീസ് തായ്പേയോട് 38-28നാണ് തോറ്റത്. ഗെയിംസിന്റെ ഉദ്ഘാടനം ശനിയാഴ്ചയാണ് നടക്കുന്നത്. എന്നാല്‍ ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. പുരുഷന്മാരുടെ ഹാന്‍ഡ്ബോളില്‍ 13 ടീമുകളാണുള്ളത്. നാലു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ ഇന്ത്യക്കൊപ്പം ഇറാക്കും ചൈനീസ് തായ്പേയുമാണുള്ളത്.