ന്യൂഡൽഹി: കേരളത്തിൽ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ പാസ്പോർട്ട് അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇതിനായി അതാത് പാസ്പോർട്ട് കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ മതിയെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഈ ഇടപെടൽ.