ന്യൂഡൽഹി: അടുത്തവർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി, പ്രതിപക്ഷകക്ഷികളായ എസ്പിയും ബിഎസ്പിയും രൂപീകരിക്കുന്ന സഖ്യം ദീർഘവീക്ഷണമില്ലായ്മയാണെന്നു കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഇത്തരം നടപടികൾ ബിജെപിക്കു ഗുണം ചെയ്യും. ഐക്യത്തോടെ പൊതുതെരഞ്ഞെടുപ്പിനെ നേരിടുക എന്നതിനാണു പ്രധാന്യമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായവും ഖുർഷിദ് എടുത്തുപറഞ്ഞു.
ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കി പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനു കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമാണ്. സംസ്ഥാനത്ത് കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.