ശ്രീനഗർ: കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസുകാരൻ വീരമൃത്യു വരിച്ചു. ബാത്മലൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കോൺസ്റ്റബിൾ പർവേസ് അഹമ്മദ് ആണു വീരമൃത്യു വരിച്ചത്. നാലു സൈനികർക്കു പരിക്കേറ്റു. ഭീകരരുടെ കൂട്ടാളികളായ രണ്ടു പേരെ സുരക്ഷാസേന പിടികൂടിയിട്ടുണ്ട്.