അഹമ്മദാബാദ്: പാക്കിസ്ഥാനിൽ നിന്നെത്തിച്ച അഞ്ചു കിലോ ഹെറോയിൻ ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഗുജറാത്ത് അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര വിപണിയിൽ 15 കോടി വില വരുന്ന ഹെറോയിൻ പാക്കിസ്ഥാനിൽനിന്നു കടൽമാർഗം എത്തിച്ചതാണെന്നു സംശയിക്കുന്നു. ദേവഭൂമി ദ്വാരക ജില്ലയിലെ സലായയിൽനിന്നാണു ഹെറോയിൻ പിടിച്ചെടുത്തത്. അസീസ് അബ്ദുൾ ഭഗാദ്, ആരിഫ് ആദം സുമ്ര എന്നിവരാണ് അറസ്റ്റിലായത്.