ജെ​റാ​ര്‍ഡ് പി​ക്വെ വി​ര​മി​​ച്ചു

12:51 AM Aug 13, 2018 | Deepika.com
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് സെ​ന്‍റ​ര്‍ ബാ​ക്ക് ജെ​റാ​ര്‍ഡ് പി​ക്വെ അ​ന്താ​രാ​ഷ് ട്ര ​ഫു​ട്‌​ബോ​ളി​ല്‍നി​ന്ന് വി​ര​മി​​ച്ചു. ലോ​ക​ക​പ്പി​ലെ പു​റ​ത്താ​ക​ലോ​ടെ വി​ര​മി​ക്കി​ല്‍ പ്ര​ഖ്യാ​പി​ച്ച താ​രം താ​ന്‍ വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു. മു​ന്‍ ബാ​ഴ്‌​സ​ലോ​ണ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് എ​ന്‍ റി​ക്വെ സ്‌​പെ​യി​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​ട്ടും പി​ക്വെ ത​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു. മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ പി​ക്വെ സ്‌​പെ​യിനി​നു​വേ​ണ്ടി 102 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ച് ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ലെ അ​വ​സാ​ന മ​ത്സ​രം ലോ​ക​ക​പ്പ്്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ റ​ഷ്യ​യോ​ടു തോ​റ്റ മ​ത്സ​ര​മാ​യി​രു​ന്നു.

എ​ന്‍‌റി​ക്വെ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും താ​ന്‍ തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് അ​റി​യി​ച്ചു​വെ​ന്നും ബാ​ഴ്‌​സ​ലോ​ണ താ​രം പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ സ്‌​പെ​യി​ന്‍ ടീ​മി​ലെ 2010 ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ല്‍നി​ന്ന് വി​ര​മി​ച്ച​വ​രി​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​ണ് പി​ക്വെ. സാ​വി ഫെ​ര്‍ണാ​ണ്ട​സ്, ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ എ​ന്നി​വ​ര്‍ വി​ര​മി​ച്ചി​രു​ന്നു. പി​ക്വെ​യും പ്ര​തി​രോ​ധ​ത്തി​ലെ പ​ങ്കാ​ളി​യു​മാ​യ കാ​ര്‍ലോ​സ് പി​യോ​ളും സ്‌​പെ​യി​ൻ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് നേ​ടു​ന്ന​തി​നും 2012 യൂ​റോ ക​പ്പ് നേ​ടു​ന്ന​തി​നും പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.
സ്‌​പെ​യി​നിന്‍റെ ദേ​ശീ​യ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ലം സു​ന്ദ​ര​മാ​യി​രു​ന്നു. ഈ ​ടീ​മി​നൊ​പ്പം ലോ​ക​ക​പ്പും യൂ​റോ ക​പ്പും നേ​ടി​യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. ഇ​നി ബാ​ഴ്‌​സ​യി​ലെ ക​രി​യ​റി​ല്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും പി​ക്വെ പ​റ​ഞ്ഞു.