ഹോ ചി മിന് സിറ്റി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം അജയ് ജയറാം വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ തോറ്റു. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെന്‍ റുഷ്താവിറ്റോവാണ് ജയറാമിനെ പരാജയപ്പെടുത്തിയത്. ഫൈനല്‍ വരെ മികച്ച പ്രകടനം നടത്തിയ ജയറാം 21-14, 21-10നാണ് തോറ്റത്. 28 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്.
ഈ സീസണില്‍ ഇന്ത്യന്‍ താരം രണ്ടാം തവണയാണ് ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ മാസം നടന്ന വൈറ്റ് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ചലഞ്ചിലും പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ ഏഴാം സീഡായ ജപ്പാന്റെ യു ഇഗാറഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ജയറാം ഫൈനലിലെത്തിയത്. ലോക 79-ാം റാങ്കിലുള്ള ഷെസാര്‍ സെമിയില്‍ ഇന്ത്യയുടെ മിഥുന് മഞ്ജുനാഥിനെയാണ് പരാജയപ്പെടുത്തിയത്.
ജയറാം ഫൈനലില്‍ തോറ്റു
12:51 AM Aug 13, 2018 | Deepika.com