നദാല്‍-സിറ്റ്സിപാസ് ഫൈനല്‍
12:51 AM Aug 13, 2018 | Deepika.com
ടൊറന്റോ: ടൊറന്റോ മാസ്റ്റേഴ്സ് ടെന്നീസില്‍ റഫേല്‍ നദാല്‍-സ്റ്റെഫാനോ സിറ്റ്സിപാസ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ നദാല്‍ റഷ്യയുടെ കരേന്‍ ഖചാനോവിനെ 7-6, (7-3), 6-4ന് പരാജയപ്പെടുത്തിയപ്പോള്‍ സിറ്റ്സിപാസ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ 6-7(4-7), 6-4, 7-6(9-7)ന് തോല്‍പ്പിച്ച് കരിയറിലെ രണ്ടാം ഫൈനലില്‍ പ്രവേശിച്ചു. നദാലും സിറ്റ്സിപാസും കഴിഞ്ഞ ഏപ്രിലില്‍ ബാഴ്സലോണ ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ജയം ലോക ഒന്നാം നമ്പറിനായിരുന്നു.