കാബൂൾ: അഫ്ഗാൻ നഗരമായ ഗസ്നി പിടിക്കാൻ താലിബാൻ നടത്തുന്ന പോരാട്ടം മൂന്നാംദിവസവും തുടരുകയാണ്. ഇതിനകം നൂറിലധികം പേർ മരിച്ചു.133 പേർക്കു പരിക്കേറ്റു. മരിച്ചവരിൽ 90 പേർ സൈനികരാണ്. നൂറിലധികം താലിബാൻ ഭീകരരാണു വെള്ളിയാഴ്ച നഗരത്തിലേക്ക് ഇരച്ചു കയറിയതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.