ന്യൂഡൽഹി: ആറ് വയസുകാരിയായ സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ സ്കൂളിലെ തന്നെ ഇലക്ട്രീഷൻ അറസ്റ്റിൽ. നഗരമധ്യത്തിലെ കൊണാട്ട് പ്ലേസിന് വളരെ അടുത്തുളള ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ വക സ്കൂളിലാണ് സംഭവം. രണ്ടാം ക്ലാസിലെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ രാം ആശ്രയിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.