ബാഴ്സലോണ: ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ നായകനായി ലയണല്‍ മെസിയെ പ്രഖ്യാപിച്ചു. ദീര്‍ഘകാലം ബാഴ്സലോണയെ സേവിച്ച ആന്ദ്രെ ഇനിയെസ്റ്റ ക്ലബ് വിട്ടതോടെയാണ് പുതിയ സീസണില്‍ മെസിയെ നായകനായി പ്രഖ്യാപിച്ചത്.
ജെറാര്‍ഡി പിക്വെ, സെര്‍ജി റോബര്‍ട്ടോ എന്നിവരാണ് പുതിയ വൈസ് ക്യാപ്റ്റന്മാര്. ബാഴ്സയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള മെസി 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഇപ്പോള്‍ ഇനിയെസ്റ്റയില്നിന്ന നായകന്റെ ആംബാന്‍ഡ് നേടി. സാവി ഹെര്‍ണാണ്ടസ് ക്ലബ് വിട്ടതോടെ 2015 മുതല്‍ ഇനിയെസ്റ്റയായിരുന്നു ടീമിന്റെ നായകനായത്. ഇനിയെസ്റ്റ ജൂണില്‍ ബാഴ്സ വിട്ട് ജാപ്പനീസ് ക്ലബ് വിസല്‍ കോബില്‍ ചേര്‍ന്നു.
മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സ് ആണ് ഫസ്റ്റ് വൈസ് ക്യാപ്റ്റന്‍. 2008 മുതല്‍ ക്ലബ്ബിലുള്ള പിക്വെ ആദ്യമായാണ് ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനാകുന്നത്.
ബാഴ്സലോണയുടെ നായകന് മെസി
01:06 AM Aug 12, 2018 | Deepika.com