ടൊറന്റോ: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ സെമി ഫൈനലില്‍. ആവേശകരമായ മൂന്നു സെറ്റ്് നീണ്ട മത്സരത്തില്‍ മരിന് സിലിച്ചിനെ 2-6, 6-4, 6-4ന് പരാജയപ്പെടുത്തിയാണ് ഒന്നാം നമ്പര്‍ താരം ഫൈനലിലെത്തിയത്. സെമിയില്‍ റഷ്യയുടെ കരെന്‍ ഖചാനോവിനെ നേരിടും. റോബിന് ഹാസിനെ 6-3, 6-1ന് തോല്‍പ്പിച്ചാണ് റഷ്യന്‍ താരം സെമിയിലെത്തിയത്.
നിലവിലെ ചാമ്പ്യന്‍ അലക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമി ഫൈനലിലെത്തി. മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ 3-6, 7-6(13-11), 6-4നാണ് ലോക മൂന്നാം റാങ്കുകാരനെ ഗ്രീക് കൗമാരതാരം അട്ടിമറിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഗ്രീക്ക് താരത്തിനു മുന്നില്‍ പരാജയപ്പെടുന്ന ആദ്യ പത്തിലുള്ള മൂന്നാമത്തെ താരമാണ് സ്വരേവ്. രണ്ടാം റൗണ്ടില്‍ ഡൊമിനിക് തീമിനെയും മൂന്നാം റൗണ്ടില്‍ നൊവാക് ജോക്കോവിച്ചിനെയും സിറ്റ്സിപാസ് പരാജയപ്പെടുത്തിയിരുന്നു.
നദാല്‍ സെമി ഫൈനലില്‍
01:06 AM Aug 12, 2018 | Deepika.com