തു​ട​ക്കം മിന്നി​ക്കാ​ന്‍ ആ​ഴ്‌​സ​ണ​ലും സി​റ്റി​യും

01:06 AM Aug 12, 2018 | Deepika.com
ല​ണ്ട​ന്‍: ക​ഴി​ഞ്ഞ പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ അ​വ​സാ​നി​പ്പി​ച്ചി​ട​ത്തു​നി​ന്ന് തു​ട​ങ്ങാ​ന്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇ​ന്ന് ആ​ഴ്‌​സ​ണ​ലി​ന്‍റെ എ​മി​റേ​റ്റ്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​റ​ങ്ങും. ആ​ഴ്‌​സ​ണ​ലാ​ണെ​ങ്കി​ല്‍ പു​തി​യ പ​രി​ശീ​ല​കന്‍ യു​ന​യ് എം​റെ​യു​ടെ കീ​ഴി​ല്‍ ആ​ദ്യമ​ത്സ​രം വി​ജ​യ​ത്തോ​ടെ​യാ​ക്കാ​നാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

22 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ആ​ഴ്‌​സ​ണ​ലി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ആ​ഴ്‌​സീ​ന്‍ വെം​ഗ​ര്‍ ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​ന​ത്തി​ല്‍ വി​ര​മി​ച്ചി​രു​ന്നു. പ​ക​രം പി​എ​സ്ജി​യെ ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച എം​റെ​യെ ക്ല​ബ്ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യാ​ല്‍ മു​ന്‍ സെ​വി​യ്യ പ​രി​ശീ​ല​ക​ന് ലീ​ഗി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തു​ട​ങ്ങാ​നാ​കും. മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാമിനെതിരേ ഇറങ്ങും.