ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഗീത മിത്തൽ സത്യപ്രതിജ്ഞ ചെയ്തു.രാജ്യസഭയിൽ നടന്ന ചടങ്ങിൽ ഗവർണർ എൻ.എൻ. വോറയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ചീഫ് ജസ്റ്റീസ് നിയമന വാറന്റ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ വായിച്ചശേഷമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിമാരായ ഡോ. ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, ഗവർണറുടെ ഉപദേഷ്ടാക്കളായ ബി.ബി. വ്യാസ്, കെ. വിജയ് കുമാർ, ഖുർഷിദ് അഹമ്മദ് ഗണായി, സുപ്രീംകോടതിയിലെ വിരമിച്ച ജസ്റ്റീസുമാർ, ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.