ഫഗ്വാര (പഞ്ചാബ്): ഇന്ത്യയോടുള്ള അതിയായ സ് നേഹം കൊണ്ടുമാത്രമാണ് നയതന്ത്രജ്ഞനായതെന്ന് ചൈനീസ് അംബാസഡർ ലു ഷൊഹൂയി. ചൈനീസ് സ്ഥാനപതികാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ലൗലി പ്രഫഷണൽ യൂണിവേഴ്സിറ്റി (എൽപിയു) കാന്പസ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യയുമായി തനിക്കു സുദീർഘമായ ബന്ധമുണ്ട്. ഇതു രണ്ടാം തവണയാണ് നയന്ത്രപ്രതിനിധിയായി ഇന്ത്യയിൽ എത്തുന്നത്. താനും ഭാര്യയും ഇന്ത്യയിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്-ലു പറഞ്ഞതായി യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൈനീസ് അംബാസഡർക്കൊപ്പം ഭാര്യ ജിയാംഗ് യിലിയുമുണ്ടായിരുന്നു.
എൽപിയു ചാൻസലർ അശോക് മിത്തൽ ചൈനീസ് അംബസഡറെ സ്വാഗതം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ-ചൈന സഹകരണം വർധിപ്പിക്കാൻ ചർച്ചയിൽ ധാരണയായി.