കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു ചൈനക്കാർക്കും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഖനിയിൽ ജോലിചെയ്യുന്ന ചൈനീസ് എൻജിനിയർമാരുമായി പോകുകയായിരുന്ന ബസിൽ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ബലൂചിസ്ഥാനിൽ ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിരവധി പ്രോജക്ടുകൾ നടത്തുന്നുണ്ട്.