തിരാന: കുടുംബത്തിലെ എട്ടു പേരെ വെടിവച്ചു കൊന്നശേഷം തന്നെ പിടികൂടാൻ പ്രധാനമന്ത്രി ഇദി റാമയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച യുവാവിനെ അൽബേനിയൻ പോലീസ് 12 മണിക്കൂറിനകം അറസ്റ്റ് ചെയ്തു.
ഇരുപത്തിനാലുകാരനായ റിദ്വാൻ ടർക്കി കോഴികളെ മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന്റെ പേരിലാണ് അമ്മാവൻ അടക്കമുള്ള ബന്ധുക്കളെ കലാഷ്നിക്കോവ് തോക്കുപയോഗിച്ചു വധിച്ചത്. എല്ലാവരുംകൂടി ഉച്ചഭക്ഷണത്തിനിരിക്കവേയായിരുന്നു സംഭവം. ആട്ടിടയനായ റിദ്വാനെ കണ്ടെത്താൻ പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.