ടൊറന്റോ: ടൊറന്റോ മാസ്റ്റേഴ്സ് ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയെ 7-5, 7-6 (7-4)ന് തോല്‍പ്പിച്ചാണ് സ്പാനിഷ് താരം ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ മരിന് സിലിച്ചാണ് എതിരാളി.
മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ ഗ്രീക്ക് കൗമാരതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് തോല്‍പ്പിച്ചു. മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ 6-3 6-7(5-7), 6-3നാണ് ഗ്രീക്ക് താരം മുന്‍ ചാമ്പ്യനെ അട്ടിമറിച്ചത്. നാലു തവണ ജോക്കോവിച്ച് കനേഡിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
നദാല്‍ ക്വാര്‍ട്ടറില്‍, ജോക്കോവിച്ച് പുറത്ത്
12:49 AM Aug 11, 2018 | Deepika.com