ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ മാതാപിതാക്കൾ അമേരിക്കൻ പൗരത്വം നേടിയത് ട്രംപ് നിശിതമായി എതിർക്കുന്ന വീസ നയം പ്രയോജനപ്പെടുത്തി. സ്ലൊവേനിയൻ സ്വദേശികളായ വിക്തർ - അമാലിയ ക്നാവ്സ് ദന്പതികൾ വ്യാഴാഴ്ച ന്യൂയോർക്കിലെ ഇമിഗ്രേഷൻ കോടതിക്കു മുന്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അമേരിക്കൻ പൗരത്വം നേടിയത്.
മെലാനിയ സ്പോൺസർ ചെയ്ത ഗ്രീൻകാർഡ് ഉപയോഗിച്ചാണ് ദന്പതികൾ ഇതുവരെ അമേരിക്കയിൽ കഴിഞ്ഞത്. ചെയിൻ ഇമിഗ്രേഷൻ എന്ന് ട്രംപ് ആക്ഷേപിക്കുന്ന കുടുംബാധിഷ്ഠിത വീസ നയം പ്രയോജനപ്പെടുത്തിയാണ് ഇവർ പൗരത്വം സ്വന്തമാക്കിയത്. അമേരിക്കൻ പൗരത്വം നേടിയ ഒരാൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവന്ന് പൗരന്മാരാക്കുന്ന പരിപാടിയാണിത്.
ലോകത്തിലെ ഏറ്റവും മോശം വീസ നയമാണിതെന്നും അവസാനിപ്പിക്കണമെന്നും ട്രംപ് നിരവധി പ്രാവശ്യം പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മെലാനിയ മോഡലിംഗിനുവേണ്ടി 2001ൽ അമേരിക്കയിലെത്തുകയും 2006ൽ പൗരത്വം നേടുകയുമായിരുന്നു.