കോയന്പത്തൂർ: വാഹനാപകടത്തിൽ വിദ്യാർഥി മരണമടഞ്ഞു. ആർ.എസ്.പുരം ലോകമാന്യ സ്ട്രീറ്റ് ശിവസുബ്രഹ്്മണ്യത്തിന്റെ മകൻ മല്ലികാർജുനനാണ് (19) മരിച്ചത്. സ്വകാര്യ എൻജിനിയറിംഗ് കോളജ് മൂന്നാംവർഷ വിദ്യാർഥിയായ മല്ലികാർജുനൻ ബൈക്കിൽ രാവിലെ കോളജിലേക്കു പോകുന്നതിനിടെ അവിനാശി റോഡ് അണ്ണാ സ്റ്റാച്യു ജംഗ്്ഷനിരികേ സ്വകാര്യ ടൗണ്‍ ബസ് മല്ലികാർജുനന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
താഴെ വീണ മല്ലികാർജുനന്റെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറി. ഗുരുതരമായി പരിക്കേറ്റ മല്ലികാർജുനൻ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ബസ് ഡ്രൈവർ കർണനെ (45) അറസ്റ്റുചെയ്തു.
താഴെ വീണ മല്ലികാർജുനന്റെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറി. ഗുരുതരമായി പരിക്കേറ്റ മല്ലികാർജുനൻ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ബസ് ഡ്രൈവർ കർണനെ (45) അറസ്റ്റുചെയ്തു.