കോട്ട(രാജസ്ഥാൻ): വിലകൊടുത്തു വാങ്ങിയ പശുക്കൾ വേണ്ടരീതിയിൽ പാൽ ചുരത്തുന്നില്ലെന്നാരോപിച്ച് 65 വയസുകാരനെ യുവാവ് തല്ലിക്കൊന്നു. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണു സംഭവം.
ധന്നാലാൽ ഗുജ്ജാർ ആണു കൊല്ലപ്പെട്ടത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രകാശ് ഗുജ്ജാർ (30) എന്നയാൾക്കെതിരേ നരഹത്യക്കു കേസെടുത്തു. ഇയാൾ ഒളിവിലാണ്. ധന്നാലാലിന്റെ മകനാണ് പ്രകാശിന് കാലികളെ വിറ്റതെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
വാങ്ങിയ പശുക്കൾ വേണ്ടരീതിയിൽ പാൽ ചുരത്തുന്നില്ലെന്നാരേപിച്ച് പ്രകാശും ധന്നാലാലും വഴക്കിടുകയും ഒടുവിൽ അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
വടി കൊണ്ടുള്ള അടിയാണ് മരണകാരണമെന്നാണു പ്രാഥമിക വിവരം.