ന്യൂഡല്‍ഹി: ഇന്ത്യയുടെ ജൂണിയര്‍ പുരുഷ, വനിത ഹോക്കി ടീമുകള്‍ യൂത്ത്് ഒളിമ്പിക് ഗെയിംസിനു യോഗ്യത നേടി. ഒക്ടോബര്‍ ആറു മുതല്‍ 18 വരെ ബുവനോസ് ആരീസിലാണ് ഗെയിംസ് നടക്കുന്നത്. ഏഷ്യന്‍ യൂത്ത് ഒളിമ്പിക് ഗെയിംസ് യോഗ്യത മത്സരങ്ങളുടെ ഫൈനലുകളില്‍ പുരുഷ ടീം മലേഷ്യയെ തോല്‍പ്പിച്ചപ്പോള്‍ വനിതകള്‍ ചൈനയോട് പരാജയപ്പെട്ടു.
ഇന്ത്യന്‍ പുരുഷന്മാര്ക്ക് 2014ലെ യൂത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ നേടിയ ഓസ്ട്രേലിയ വെള്ളി നേടിയ കാനഡ, അര്‍ജന്റീന, ഓസ്ട്രിയ, ബംഗ്ലാദേശ്, പോളണ്ട്, മലേഷ്യ, കെനിയ, സാംബിയ, വന്വൗടു ടീമുകളെയാണ് നേരിടേണ്ടത്. വനിതകളില്‍ ഇന്ത്യ കൂടാതെ 2014 സ്വര്‍ണ മെഡല്‍ നേട്ടക്കാരായ ചൈന, അര്‍ജന്റീന, ഓസ്ട്രിയ, പോളണ്ട,് ഉറുഗ്വെ, മെക്സിക്കോ, ഓസ്ട്രേലിയ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വേ, വന്വൗടു ടീമുകളുമായാണ് ഏറ്റുമുട്ടേണ്ടത്.
ഇന്ത്യന്‍ ഹോക്കി ടീമിനു യൂത്ത് ഒളിമ്പിക് യോഗ്യത
12:48 AM Aug 10, 2018 | Deepika.com