ലോസ്ആഞ്ചലസ്: അടുത്ത വർഷം മുതൽ ജനപ്രിയ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ഉണ്ടാകും. അവാർഡുകൾ നല്കുന്ന അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് ആർട്സ് ഇക്കാര്യം സ്ഥിരീകരിച്ചു.
2001ൽ മികച്ച ആനിമേഷൻ ചിത്രത്തിനുകൂടി അവാർഡ് ഏർപ്പെടുത്തിയശേഷം ഇതാദ്യമായാണ് ഓസ്കർ ഘടനയിൽ മാറ്റം വരുത്തുന്നത്. മികച്ച ജനപ്രിയ ചിത്രത്തെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇതോടൊപ്പം ഓസ്കർ പുരസ്കാര വിതരണത്തിന്റെ ടെലിവിഷൻ സംപ്രേഷണം മൂന്നു മണിക്കൂറായി ചുരുക്കും. ഓസ്കർ അവാർഡിനുള്ള ജനപ്രീതി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനങ്ങൾ.