ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ബോണ്‍മൗത്ത് കൊളംബിയന്‍ മധ്യനിരതാരം ജെഫേഴ്സണ്‍ ലെര്‍മയെ സ്പാനിഷ് ക്ലബ് ലെവന്റെയില്നിന്ന് സ്വന്തമാക്കി. ബോണ്‍മൗത്തിന്റെ ചരിത്രത്തിലെ തന്നെ റിക്കാര്‍ഡ് തുകയ്ക്കാണ് ലെര്‍മയെ സ്വന്തമാക്കിയിരിക്കുന്നത്.
ഇരുപത്തിമൂന്നുകാരനായ താരം 2.5 കോടി പൗണ്ടില്‍ അഞ്ചു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ഈ സീസണില്‍ തങ്ങള്‍ സ്വന്തമാക്കാനായി കാത്തിരുന്ന കളിക്കാരില്‍ ഒരാളാണ് ലെര്മയെന്ന് ബോണ്‍മൗത്ത് പരിശീലകന് എഡി ഹോവ് പറഞ്ഞു.
കഴിവുള്ളതും മികച്ച അത്ലറ്റുമായ ഈ താരം തങ്ങളുടെ മധ്യനിരയില്‍ മികച്ച പ്രകടനംകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ കൊളംബിയയുടെ നാലു മത്സരങ്ങളിലും ലെര്‍മ കളിച്ചിരുന്നു. ലെവന്റെയ്ക്കൊപ്പം മൂന്നു സീസണില്‍ 93 മത്സരങ്ങളില്‍നിന്നുമായി മൂന്നു ഗോള്‍ നേടിയിട്ടുണ്ട്.
ബോണ്‍മൗത്ത് ക്ലബ് റിക്കാര്‍ഡ് തുകയ്ക്ക് ലെര്‍മയെ സ്വന്തമാക്കി
12:13 AM Aug 09, 2018 | Deepika.com