ബംഗളൂരു: മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തില്‍ ഇന്ത്യ എയ്ക്കു ജയം. ബംഗളൂരുവില്‍ നടന്ന അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എയെ ഇന്നിംഗ്സിനും 30 റണ്‍സിനും തോല്‍പ്പിച്ചു. രണ്ട് ഇന്നിംഗ്സി ലുമായി സിറാജ് പത്ത് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 338 റണ്‍സ് ലീഡിനെതിരേ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 308 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. റുഡി സെക്കന്‍ഡ് (94), സുബൈര്‍ ഹംസ (63), ഷോണ്‍ വോണ്‍ ബര്‍ഗ് (50), സെനുറന്‍ മുത്തുസാമി (41) എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സില്‍ ലീഡിലെത്തിക്കാനായില്ല. അഞ്ചു വിക്കറ്റ് നേടിയ സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ആറാം വിക്കറ്റില്‍ വോണ്‍ ബെര്ഗിനൊപ്പം റൂഡി 119 റണ്‍സിന്റെ സഖ്യമുണ്ടാക്കി. 50 പന്തില്‍ 7 റണ്‍സുമായി പുറത്താകാതെ 64 മിനിറ്റ് തട്ടിനിന്ന മാലുസി സിബോട്ടോയ്ക്കും ഇന്ത്യന്‍ ജയത്തെ തടയാനായില്ല.
ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സ് എടുത്തു. മായങ്ക് അഗര്‍വാള്‍ (220), പൃഥ്വി ഷാ (136) എന്നിവരുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 558 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു.
ഇന്ത്യ എയ്ക്ക് ഇന്നിംഗ്സ് ജയം
12:23 AM Aug 08, 2018 | Deepika.com