ലാഗോസ്: ബോട്ടപകടത്തിൽപ്പെട്ട 13 പേരെ രക്ഷപ്പെടുത്തിയ നൈജീരിയക്കാരൻ മുങ്ങിമരിച്ചു. ഒരാഴ്ച മുന്പ് റിവേർസ് സ്റ്റേറ്റിൽ നടന്ന അപകടത്തിലാണ് മുപ്പത്താറുകാരനായ ജോസഫ് ബ്ലാക്സൺ മരിച്ചത്.
ജോസഫ് അടക്കം 24 പേർ കയറിയ ബോട്ടാണ് മുങ്ങിയത്. ആപത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ജോസഫ് വെള്ളത്തിലേക്കു ചാടി, 13 പേരെ രക്ഷപ്പെടുത്തി. പതിന്നാലാമത്തെ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുങ്ങി മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ സമീപത്തുണ്ടായിരുന്ന ബോട്ടിലുള്ളവർ രക്ഷപ്പെടുത്തി. അപകടത്തിൽ ജോസഫ് മാത്രമാണു മരിച്ചത്. ഭാര്യയും ര ണ്ടു കുട്ടികളുമുണ്ട്.