ക്വാലലംപുർ: അധികാരത്തിലിരിക്കേ സർക്കാർ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കിനെതിരേ ഇന്നു കോടതിയിൽ പണംവെളുപ്പിക്കൽ കുറ്റം ചുമത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഇന്നലെ അന്വേഷണസംഘം നജീബിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. മലേഷ്യയുടെ വികസനത്തിനായി പ്രഖ്യാപിച്ച 1എംഡിബി പദ്ധതിയിൽനിന്ന് നജീബ് കോടിക്കണക്കിനു ഡോളർ വെട്ടിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞമാസം നജീബിനെ അറസ്റ്റ് ചെയ്തിരുന്നു.
മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ നജീബ് അപ്രതീക്ഷിതമായി തോല്‍ക്കുകയായിരുന്നു.
തുടർന്നു പ്രധാനമന്ത്രിയായ മഹാതിർ മുഹമ്മദ് നജീബിനെതിരേ അന്വേഷണം പുനരാരംഭിക്കാൻ നിർദേശം നല്കി.
മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ നജീബ് അപ്രതീക്ഷിതമായി തോല്‍ക്കുകയായിരുന്നു.
തുടർന്നു പ്രധാനമന്ത്രിയായ മഹാതിർ മുഹമ്മദ് നജീബിനെതിരേ അന്വേഷണം പുനരാരംഭിക്കാൻ നിർദേശം നല്കി.