റിയാദ്: കാനഡയുമായുള്ള വാണിജ്യബന്ധം മരവിപ്പിച്ച സൗദി അറേബ്യ കനേഡിയൻ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു. കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന കാനഡയുടെ പ്രസ്താവനയാണ് ബന്ധം വഷളാക്കിയത്.
സൗദിയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനും നിർദേശം നൽകാനും ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് സൗദി പ്രസ് ഏജൻസി പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അധികാരമുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റു നടത്തിയതെന്നും തടവുകാർക്ക് നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
വനിതകളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തക സമർ ബദാവിയുൾപ്പെടെ ഏതാനും പേരെ കഴിഞ്ഞദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെയും നേരത്തേ തടവിലാക്കിയ മറ്റു മനുഷ്യാവകാശ പ്രവർത്തകരെയും ഉടൻ വിട്ടയയ്ക്കണമെന്നു കനേഡിയൻ എംബസി പ്രസ്താവനയിൽ ആവശ്യപ്പെട്ടതാണു സൗദി അധികൃതരെ പ്രകോപിപ്പിച്ചത്. 2012ൽ വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ മിഷേൽ ഒബാമ, ഹില്ലരി ക്ലിന്റൻ എന്നിവരിൽനിന്ന് ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡ് ഏറ്റുവാങ്ങിയ വനിതയാണ് ബദാവി.
കാനഡയും മറ്റു രാജ്യങ്ങളും ഒരുകാര്യം മനസിലാക്കണം.
ഞങ്ങളുടെ പൗരന്മാരെക്കുറിച്ചു ഞങ്ങളേക്കാൾ ഉത്ക്കണ്ഠ കാണിക്കാൻ ആരും ശ്രമിക്കേണ്ട. കാനഡയിലെ സ്ഥാനപതിയെ കൂടിയാലോചനയ്ക്കായി റിയാദിലേക്ക് മടക്കിവിളിക്കുകയാണ്.
സൗദിയിലെ കനേഡിയൻ സ്ഥാനപതിയെ അനഭിമതനായി പ്രഖ്യാപിക്കുകയും 24 മണിക്കൂറിനകം രാജ്യംവിടാൻ നിർദേശിക്കുകയും ചെയ്യുന്നു. എല്ലാ ബിസിനസ് ബന്ധങ്ങളും മരവിപ്പിക്കുന്നു. കൂടുതൽ നടപടി സ്വീകരിക്കാനും സൗദിക്ക് അധികാരമുണ്ടായിരിക്കും-സൗദി ഭരണകൂടം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.