കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റു ചെയ്തു. ഭീകരരും കൂലിപ്പടയാളികളുമാണ് അറസ്റ്റിലായവരെന്നും കൂടുതൽ അറസ്റ്റുണ്ടാവുമെന്നും ആഭ്യന്തരമന്ത്രി നെസ്റ്റർ പറഞ്ഞു.
സൈനിക പരേഡ് നടക്കുന്പോൾ ശനിയാഴ്ച സ്ഫോടകവസ്തുക്കൾ നിറച്ച രണ്ടു ഡ്രോണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മഡുറോ രക്ഷപ്പെട്ടു. പരേഡിനെത്തിയ സൈനികർ ഓടിരക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൊളംബിയയും യുഎസുമാണ് ആക്രമണത്തിനു പിന്നിലെന്നു മഡുറോ ആരോപിച്ചെങ്കിലും ഇരു രാജ്യങ്ങളും നിഷേധിച്ചു. മഡുറോയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തെ റഷ്യയും ക്യൂബയും ബൊളീവിയയും അപലപിച്ചു.