ഷിക്കാഗോ: കഴിഞ്ഞ ഞായറാഴ്ച ഷിക്കാഗോ നഗരത്തിനു കാളരാത്രിയായിരുന്നു. പലയിടങ്ങളിലായി 44 പേർക്കു വെടിയേറ്റെന്നും ഇവരിൽ അഞ്ചുപേർ മരിച്ചെന്നും പോലീസ് പറഞ്ഞു. രാത്രി ഒന്നരയ്ക്കുശേഷം മൂന്നു മണിക്കൂറിനുള്ളിൽ 30 വെടിവയ്പുണ്ടായി. കുറ്റവാളി സംഘങ്ങളാണു മിക്ക വെടിവയ്പുകൾക്കും പിന്നിലെന്നു പോലീസ് പറഞ്ഞു.ഒരിടത്ത് അക്രമികൾ തെരുവിലെ ജനക്കൂട്ടത്തിനു നേർക്കു നിറയൊഴിച്ചു.