ന്യൂഡൽഹി: വിമാനം, ആളില്ലാ വിമാനം (ഡ്രോൺ) എന്നിവയുടെ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കുന്നതിനായി കേന്ദ്രസർക്കാർ രണ്ടു പ്രത്യേക ദൗത്യ സംഘത്തെ നിയമിക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി സുരേഷ് പ്രഭു.
വ്യോമയാന മേഖല ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. വിമാനയാത്രക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ വിമാനം ആവശ്യമായി വരും. അതിനാൽ വിമാനങ്ങൾ തദ്ദേശീയമായി നിർമിക്കുന്നതിന്റെ സാധ്യതയേക്കുറിച്ചു പഠിക്കാനും ആളില്ലാ വിമാനങ്ങളുടെ (ഡ്രോൺ) നിർമാണത്തിനുമായും രണ്ടു പ്രത്യേക ദൗത്യസംഘത്തെ നിയമിക്കുമെന്ന് സുരേഷ് പ്രഭു ലോക്സഭയെ അറിയിച്ചു.