ശ്രീനഗർ: കാഷ്മീരിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനാ അനുച്ഛേദം 35 എ ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരേ വിഘടനവാദി നേതാക്കൾ ജമ്മു കാഷ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തതിനു പിന്നാലെ ശ്രീനഗറിനും പാക് അധീന കാഷ്മീരിലെ മുസാഫറാബാദിനുമിടയിൽ സർവീസ് നടത്തിവന്ന കാരവൻ-ഇ-അമൻ ബസ് സർവീസ് ഇന്നലെ നിർത്തലാക്കി.