ബല്ലിയ(യുപി): പതിനഞ്ചു വയസുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ യുപിയിലെ ബല്ലിയ ജില്ലയിൽ രണ്ടു പേർ അറസ്റ്റിൽ. വീടിനു സമീപത്തള്ള പാടത്തു നിൽക്കുകയായിരുന്ന ദളിത് പെൺകുട്ടിയെ അഞ്ചു പേർ ചേർന്നു സമീപത്തുള്ള കുടിലിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നു പോലീസ് സൂപ്രണ്ട് ശ്രീപർണ ഗാംഗുലി വ്യക്തമാക്കി.
പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മാനഭംഗം നടന്നത്.
പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മാനഭംഗം നടന്നത്.