വാറങ്കൽ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബാംഗങ്ങളായ മൂന്നു പേർ മരിച്ചു. വാറങ്കൽ റൂറൽ ജില്ലയിലെ കാണ്ടത്ത്മകുർ ഗ്രാമത്തിൽ ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. കുമാരസ്വാമി(45), രാജമ്മ(60), സുജാത(35) എന്നിവരാണു മരിച്ചത്. ഇവർ ഉറങ്ങവേയായിരുന്നു അപകടമുണ്ടായത്.