ന്യൂഡൽഹി: ബാർബർ ഷോപ്പിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം 14 ലക്ഷം രൂപ വിലവരുന്ന മുടിയുമായി കടന്നുകളഞ്ഞു. ന്യൂഡൽഹിയിലെ ബാർബർ ഷോപ്പിലാണു സംഭവം.
മുടി വെട്ടാനെന്നു പറഞ്ഞ് എത്തിയ മൂന്നുപേരാണ് ബാർബർ ഷോപ്പ് ഉടമയായ ഹുസൈനെ തോക്കു ചൂണ്ടി മുടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. ബാർബർ ഷോപ്പിനൊപ്പം വിഗുകൾ നിർമിക്കുന്ന ഒരു വർക്ക് ഷോപ്പും ഇദ്ദേഹത്തിനുണ്ടായിരുന്നു. വിഗ് നിർമിക്കാൻ സൂക്ഷിച്ച 200 കിലോവരുന്ന മുടിയാണ് കവർച്ച ചെയ്തതെന്നു ഹുസൈൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷണം തുടങ്ങി.