ന്യൂഡൽഹി: വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് ഹോം സ്റ്റേ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഹോം സ്റ്റേ ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നു ലോക്സഭയിൽ പ്രഫ. കെ.വി തോമസിന് നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മാതൃകാ ഗ്രാമമായ കുന്പളങ്ങിയിൽ വിനോദ സഞ്ചാരികൾക്കു വീടുകളിൽ താമസമൊരുക്കുന്ന ഹോം സ്റ്റേ പദ്ധതി സജീവമാണെന്നും ദേശീയതലത്തിൽ പദ്ധതിക്കു രൂപരേഖ തയാറാക്കണമെന്നും കെ.വി തോമസ് ആവശ്യപ്പെട്ടു.
വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.