കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ വ്യക്തിപരമായ വിവരങ്ങൾ മിസ്റ്റർ ഔൾ എന്ന കമ്യൂണിറ്റി ഇന്ററസ്റ്റ് എൻജിനിൽ ലഭ്യമാകും. ഇതുസംബന്ധിച്ച് കന്പനി കോഹ്ലിയുമായി ധാരണയിലെത്തി.
www.mrowl.co m/use r/viratkohli ആണ് കോഹ്ലിയുടെ മിസ്റ്റർ ഔൾ പേജിന്റെ ലിങ്ക്. വിവിധ വിഷയങ്ങളിൽ സഹകരിക്കാനും പ്രചോദനപരമായ ആശയങ്ങൾ കണ്ടെത്താനും വിജ്ഞാനം കൈമാറാനും സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് മിസ്റ്റർ ഔൾ. തന്റെ വ്യക്തിപരമായ വിവരങ്ങളും താൽപര്യങ്ങളും പങ്കുവയ്ക്കാൻ കോഹ്ലി മിസ്റ്റർ ഔളിനെ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് മിസ്റ്റർ ഔൾ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് റായ്ച്ചൂർ പറഞ്ഞു. മിസ്റ്റർ ഔളിലെ വിവിധ ബ്രാഞ്ചുകളിലൂടെയാണ് കോഹ്ലി തന്റെ വിവരങ്ങൾ പങ്കുവയ്ക്കുക. ഈ ബ്രാഞ്ചുകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കും. തന്റെ ആരാധകരോട് മിസ്റ്റർ ഔൾ ബ്രാഞ്ചുകൾ സൃഷ്ടിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മത്സരവുമുണ്ടാകും. അവർക്ക് കോഹ്ലി സമ്മാനങ്ങളും നൽകുന്നതായിരിക്കും.
സമൂഹവുമായി പങ്കുവയ്ക്കാനുള്ള ഇന്റർനെറ്റ് ടോപ്പിക് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ മിസ്റ്റർ ഔൾ സഹായിക്കുന്നു. വിവിധ ബ്രാഞ്ചുകളിൽ വിവരങ്ങൾക്ക് പുറമേ ഫോട്ടോകളും രേഖകളും ലിങ്കുകളും ഇതിൽ ഉൾപ്പെടുത്താം. ബ്രാഞ്ചുകളെ പ്രൈവറ്റ്, പബ്ലിക്, പേഴ്സണൽ, കൊളാബറേറ്റീവ് എന്നീ വിഭാഗങ്ങളിലായി വേർതിരിക്കുകയും ചെയ്യാം.
വിരാട് കോഹ്ലിയുടെ വ്യക്തിപരമായ വിവരങ്ങൾ ഇനി മിസ്റ്റർ ഔൾ നൽകും
09:00 PM Aug 06, 2018 | Deepika.com