ബാഴ്സലോണ: ചിലിയന്‍ മധ്യനിരതാരം ആര്‍തുറോ വിദാല്‍ എഫ്സി ബാഴ്സലോണയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷത്തെ കരാറിലാണ് വിദാല്‍ ബാഴ്സയുമായി ഒപ്പുവച്ചിരിക്കുന്നത്. വായ്പയടിസ്ഥാനത്തില്‍ കഴിഞ്ഞ സീസണില്‍ കളിച്ച പൗളിഞ്ഞോയ്ക്കു പകരമാണ് വിദാല്‍ എത്തിയിരിക്കുന്നത്. പൗളിഞ്ഞോ ഗുവാങ്ഹു എവര്ഗ്രനേഡയ്ക്കൊപ്പം ചേര്‍ന്നിരുന്നു.
2.3 കോടി ഡോളറിനാണ് ചിലിയന്‍ താരത്തെ ബയേണ്‍ മ്യൂണിക്കില്‍ നിന്നു സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്നു സീസണിലും ബയേണ്‍ താരമായിരുന്ന വിദാല്‍ 2011 മുതല്‍ 2015വരെ യുവന്റസിനൊപ്പമായിരുന്നു. ബയേണിനൊപ്പം ആറും യുവന്റസിനൊപ്പം ഏഴു കിരീടങ്ങളും ചിലിയന്‍ മധ്യനിരതാരം നേടിയിട്ടുണ്ട്. സത്യംപറഞ്ഞാല്‍ തനിക്കു വലിയ സന്തോഷമുണ്ട്. ബാഴ്സയുടെ പ്രസിദ്ധമായ ജഴ്സി ധരിക്കാനായി കാത്തിരിക്കുകയാണെന്നും വിദാല്‍ പറഞ്ഞു. ഇവിടെ ലഭ്യമായിട്ടുള്ള എല്ലാ ട്രോഫികളും നേടാനാണ് ബാഴ്സയില്‍ ചേര്‍ന്നിരിക്കുന്നതെന്നും മെസി, സുവരാസ്, സെര്‍ജിയോ ബുസ്ക്വെറ്റ്സ് എന്നിവര്‍ക്കൊപ്പം കളിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ബാഴ്സലോണയിലെത്തിയ താരം പറഞ്ഞു.
വിദാല്‍ ഇനി ബാഴ്സയുടെ താരം
08:41 PM Aug 06, 2018 | Deepika.com