മ്യൂണിച്ച്: പ്രീ സീസണിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു തോല്‍വി. ക്ലബ് സൗഹൃദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിനു മുമ്പ് ജയത്തോടെ തുടങ്ങാമെന്ന യുണൈറ്റഡിന്റെ മോഹമാണ് ബയേണ്‍ തകര്‍ത്തത്. 59-ാം മിനിറ്റില്‍ ഹാവി മാര്‍ട്ടിനെസാണ് വിജയ ഗോള്‍ നേടിയത്.
പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ലെസ്റ്റര്‍ സിറ്റി പോരാട്ടമാണ് ലീഗിലെ ഉദ്ഘാടന മത്സരം. യുണൈറ്റഡിന്റെ ഈ പ്രകടനം സീസണിലെ ഒരുക്കത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നിരാശാജനകമായിരുന്നു ഹൊസെ മൗറിഞ്ഞോയുടെ സംഘത്തിന്റെ പ്രകടനം. ടീമിലെ പ്രധാന താരങ്ങളായ പോള്‍ പോഗ്ബയും റൊമേലു ലുകാക്കും ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്.
സൗഹൃദമത്സരം: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു തോല്‍വി
08:41 PM Aug 06, 2018 | Deepika.com